astrology-mavelikkara-alappuzha

Astrology

കവടി പ്രശ്നം

പ്രകൃതിയുടെ വരദാനമായ കക്ക, ശംഖ് എന്നിവ ശുദ്ധിയാക്കി പ്രധാന ക്ഷേത്രങ്ങളിൽ പൂജ ചെയ്തു ഉപാസനയുള്ളവർ ഒരാളുടെ ഫലങ്ങളെ പറയുന്ന രീതിയാണ് കവടി പ്രശനം. കവടി പ്രശനം വഴി ഒരാളുടെ ഇപ്പോഴുള്ളതും ഭാവിയും ഗണിച്ചു പറയാം. നഷ്ടപ്പെട്ടുപോയ കാര്യങ്ങൾ, വരാനിരിക്കുന്ന കാര്യങ്ങൾ, വിവാഹ കാര്യങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ മുതലായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിലൂടെ പറയാൻ സാധിക്കും. ഒരാളുടെ ജാതകത്തിൽ സമയം നന്നായിരിക്കുകയും ആ നല്ലസമയങ്ങൾ അനുഭവത്തിൽ വരാതിരിക്കുകയും ചെയ്യുമ്പോഴാണ് കവടി പ്രശ്നത്തിന്റെ ആവശ്യകത വരുന്നത്

താംബൂല ഗ്രഹവും താംബൂല പ്രശ്നവും

ഒരു താംബൂലത്തിൽ എല്ലാ ദേവതകളും അധിവസിക്കുന്നതായാണ് സങ്കൽപ്പം. താംബൂല പ്രശ്നത്തിന്റെ ഒരു രീതി പ്രശ്നരംഭത്തിൽ പ്രഷ്ടാവ് ദൈവജ്ഞന് ദക്ഷിണയായി കൊടുക്കുന്ന താംബൂലസംഖ്യയെ ഇരട്ടിച്ച്, അഞ്ചുകൊണ്ടു ഗുണിച്ച്, ഒന്നു കൂടി കൂട്ടി, ഏഴുകൊണ്ട് ഹരിച്ചിട്ട് എത്ര ശിഷ്ടം വരുന്നുവോ അതനുസരിച്ച് ഫലം പറയും. ഒന്നു ശിഷ്ടം വന്നാൽ താം ബല ഗ്രഹം സൂര്യൻ. ദുഃഖമാണ് ഫലം. രണ്ടു ശിഷ്ടം വന്നു ൽ താംബൂല ഗ്രഹം ചന്ദ്രൻ. സുഖമാണ് ഫലം. മൂന്നുശിഷ്ടം വന്നാൽ താംബൂല ഗ്രഹം ചൊവ്വ. കലഹമാണ് ഫലം. നാ ലു വന്നാൽ ബുധൻ സാമ്പത്തികോന്നമനം ഫലം അഞ്ചു വന്നാൽ വ്യാഴം. അതും സാമ്പത്തികോന്നമനം തന്നെ ഫലം. ആറുവന്നാൽ ശുക്രൻ. അഭീഷ്ടസിദ്ധി, ഏഴുവന്നാൽ ശനി, മരണമോ മൃത്യുഭയമോ ഫലം,

താംബൂലപ്രശ്നം പറയുന്നത് പ്രഷ്ടാവ് കൊണ്ടു വരുന്ന ഒരടുക്ക് വെറ്റിലയെ മുൻനിർത്തിയാണ്. ഏതു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയ്ക്കാണോ വാട്ടം, കീറൽ, പോറലുകൾ എന്നിവ, ജാതകന്റെ ആ ഭാവത്തിനും ദോഷം പറയുന്നു. ഉച്ചയ്ക്ക് മുമ്പുള്ള പ്രശ്നത്തിൽ വെറ്റില എണ്ണേണ്ടത് താഴെ നിന്നും ഉച്ച കഴിഞ്ഞാൽ മുകളിൽ നിന്നുമാണ്. അതുപോലെ ഉച്ചയ്ക്കു മുമ്പാണ് പ്രശ്നമെങ്കിൽ വെറ്റില മലർത്തിപ്പിടിച്ചും, ഉച്ച കഴിഞ്ഞാൽ കമിഴ്ത്തിപ്പിടിച്ചുമാണ് ഫലനിർണ്ണയം നടത്തേണ്ടത്.

ചീത്ത വെറ്റിലയെല്ലാം മാറ്റി, നല്ല വെറ്റില തെരഞ്ഞെടുത്തു കൊണ്ടുവരുന്ന പക്ഷം താംബൂല പ്രശ്നത്തിൽ പറയുന്നവ ഫലിക്കണമെന്നില്ല.

അഷ്ടമംഗല കുടുംബപ്രശ്‍നം / ദേവപ്രശ്‍നം

ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ പേരിൽ പ്രശ്‍നം നോക്കുമ്പോൾ മൂന്നിലധികം തവണ ആരൂഡം മറഞ്ഞാൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടെന്നു കാണും. ആ പ്രശ്ന ആധിക്യത്തിൽ ഒന്നിലധികം ആചാര്യന്മാർ ആവശ്യമാണ്. ഒരു മലയുടെ വലുപ്പത്തിനെ മൂന്ന് രീതിയിൽ കണക്കാക്കുന്നപോലെ അഷ്ടമംഗല കുടുംബ പ്രശ്നത്തിലും ദേവ പ്രശ്നത്തിലും ആറ്  ആരൂഡങ്ങൾ ആണ് ചിന്ദിക്കുന്നത്. ആറ് ആരൂഡവശാൽ ആ കുടുംബത്തിനോ ക്ഷേത്രത്തിനോ ഉള്ള കുറവുകളെ  പൂർണമായും കണ്ടെത്തുകയും അതിനുള്ള ശാശ്വത പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും കഴിയും. അഷ്ടമംഗല പ്രശ്നത്തിൽ ഒരു പ്രധാന ആചാര്യനും കൂടെ രണ്ടോ അതിലധികമോ സഹ ആചാര്യരുമാണ് പതിവ്. അതിൽ പ്രശ്‍നം  കേൾക്കാനും അത് എഴുതിയെടുക്കാനും തർക്കിക്കാനും ആചാര്യർ ഉണ്ടാവും. 

 

 കുടുംബ പ്രശ്നത്തിലും ദേവപ്രശ്നത്തിലും പോകുന്ന ആചാര്യർ ജ്യോതിഷത്തിലും പ്രശ്നങ്ങൾ പറയുന്നതിലും നല്ല പാണ്ഡിത്യം ഉള്ളവർ അയിരിക്കും. ഫലം തെറ്റിയാൽ ചില പ്രശ്നങ്ങളിൽ ആചാര്യന് പോലും ദോഷങ്ങളും അപകടങ്ങളും ഉണ്ടായേക്കാം.

സമ്പൂർണ്ണ ജാതകം

പൂർവ്വ ജന്മത്തിൽ ചെയ്തിട്ടുള്ള സത്കർമ്മങ്ങളെയും ദുഷ്കർമ്മങ്ങളെയും ആസ്പദമാക്കി വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ഫലങ്ങൾ പ്രവചിക്കുന്ന രീതിയാണ് ജാതകത്തിലുള്ളത്. പൂർവ്വജന്മത്തിൽ ചെയ്ത ശുഭാശുഭകർമ്മങ്ങളുടെ ഫലം ഈ ജന്മത്തിൽ ഏതു വിധമായിരിക്കുമെന്നു ജ്യോതിഷം സ്പഷ്ടമാക്കുന്നു, ഇരുട്ടിലിരിക്കുന്ന വസ്തുക്കളെ വിളക്ക് എങ്ങനെ പ്രകാശിപ്പിക്കുന്നുവോ അതുപോലെ. പൂർവ ജന്മത്തിൽ ചെയ്ത കർമങ്ങൾ ശുഭമാകട്ടെ അശുഭമാകട്ടെ അവയെ ഒരാളുടെ ജനനസമയത്തെ ഗ്രഹങ്ങൾ(ഗ്രഹനില) സൂചിപ്പിക്കുന്നു. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, തുടങ്ങിയവയെല്ലാം ശുഭാശുഭങ്ങളെ വെളിപ്പെടുത്തുന്നവയാണ്. എന്നാൽ അവയ്ക്ക് മനുഷ്യരെ നന്മയിലേക്ക് നയിക്കാനോ തിന്മയിലേക്ക് ഇകഴ്ത്തുവാനോ കഴിയില്ല. ശുഭഫലങ്ങളെയും അശുഭഫലങ്ങളെയും ജനങ്ങളെ അറിയിക്കാനായി നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, എന്നിവ പോയകാലത്തെയും വർത്തമാനകാലത്തെയും വരുംകാലത്തെയും ബോധ്യപ്പെടുത്തിത്തരുന്നു. 

 

ദശാ അപഹാര ഫലങ്ങൾ, വിവാഹകാര്യങ്ങൾ, ഉപാസനാ സ്ഥാനങ്ങൾ, പഠന മേഖലയിലെ സാധ്യതകൾ, തൊഴിൽപരമായ കാര്യങ്ങൾ, ധനമേഖല, ദശാ സന്ധികാലഘട്ടങ്ങളും ആ സമയത്തു ഭജിക്കേണ്ട ദേവന്മാരും പോകേണ്ട ക്ഷേത്രങ്ങളും ധരിക്കേണ്ട യന്ത്രങ്ങളും, ജാതക പ്രകാരം മറ്റുള്ളവർക്ക് ദോഷങ്ങൾ ഉണ്ടോ ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഗ്രഹനിലകൊണ്ടു മനസ്സിലാക്കാവുന്നത് ആണ്. ഇങ്ങനെ ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നതാണ് സമ്പൂർണ്ണ ജാതകം

മുഹൂർത്തം

ഏതു കാര്യവും ആരംഭിക്കുന്നതിന് ചില ലക്ഷണങ്ങളും ഗ്രഹങ്ങളുടെ ആനുകൂല്യവും വേണമെന്നുണ്ട്. ആ ഉചിത സമയം തിരഞ്ഞെടുക്കലാണ് മുഹൂർത്തം.

വിവാഹപൊരുത്തം

പത്തുവിധം പൊരുത്തങ്ങളാണ് പ്രധാനമായും ഉള്ളത്. രാശി, രാശ്യാധിപ, ദിന, യോനി, വശ്യം, ഗണം, മഹേന്ദ്രം, സ്ത്രീദീർഘം എന്നിവ പൊരുത്തങ്ങളും മദ്ധ്യമരജ്ജൂ, വേധം എന്നിവ ദോഷങ്ങളുമാണ്. ഇവയെല്ലാം ചേരുന്നതിനെ ദശവിധപ്പൊരുത്തങ്ങൾ എന്ന് പറയുന്നു. 

രണ്ടു വ്യത്യസ്ത സാഹചര്യത്തിൽ ജനിച്ചു വളർന്ന സ്ത്രീയും പുരുഷനും ഒന്നിക്കുന്നതാണ് വിവാഹം. വിവാഹത്തിന് ശേഷം ഇവർ എങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കുന്നതാണ് വിവാഹപൊരുത്തം. ഇവിടെ ചൊവ്വാദോഷം, പാപദോഷം, ദശാസന്ധി എന്നിവ കൂടി പരിഗണിക്കേണ്ടതാണ്. പൊരുത്തം ശരിയായി വരുന്ന വിവാഹത്തിന് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകും