Yantra
വിധിപ്രകാരമുള്ള മഹായന്ത്രങ്ങൾ
സ്ഥലരക്ഷ, ദേഹരക്ഷ, ഗ്രഹരക്ഷ, വാഹനരക്ഷ എന്നിവയ്ക്ക് യന്ത്രങ്ങൾ ഉപയോഗിക്കുന്നു. യന്ത്രം എന്നാൽ നിയന്ത്രണം ഐശ്വര്യ സമ്പാദനം തുടങ്ങിയവ എല്ലാമാണ്. യന്ത്രങ്ങൾ സ്വർണ്ണം, വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നി ലോഹതകിടുകളിൽ ശുദ്ധി വരുത്തി ജീവൻ, പ്രാണൻ, ശക്തി, നേത്രം, ഗോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രണപ്രതിഷ്ട, ഭൂതബീജം, ദിക്പാലബീജം എന്നി പത്ത് അംഗങ്ങൾ ചേർത്ത് പഞ്ചഗവ്യാ ശുദ്ധി, പുണ്യാഗ ശുദ്ധി, നാൽപാമത ജല ശുദ്ധി എന്നി ക്രിയ ചെയ്ത് അവാഹിച്ച് നിവേദ്യാതികൾ കൊടുത്ത് 12, 21, 41, 90എന്നിവയിലെതെങ്കിലെ ദിനങ്ങളിൽ പൂജിച്ച് മന്ത്ര -യന്ത്ര സിദ്ധി വരുത്തി സ്വർണ്ണ -വെള്ളി പഞ്ചലോഹം ഇവയിലെതങ്കിലുമൊരു ലോഹകുടിലാക്കി ധരിക്കാവുന്നതാണ് രക്ഷകാര്യാ സാദ്ധ്യം വശ്യം സ്ഥഭനം, മരണം, അകർപ്പണം, ഉച്ചാടണം രോഗ ശാന്തി തുടങ്ങിയവ പല കാര്യാ സാധ്യത്തിനും യന്ത്രങ്ങൾ ഉപയോഗിക്കാവുന്നതാണ് .
1 ) മഹസുദർശന യന്ത്രം :- ബാധകളിൽ നിന്നും മുക്തി നേടാനും വൈഷ്ണവ പ്രീതിയ്ക്കും വേണ്ടി ഉപയോഗിക്കാം
2 )സന്താന ഗോപാലം :- സന്താന ദുരിതം മാറുന്നതിനും സന്താന ലബ്ധിക്കും വേണ്ടിയാണ് ധരിക്കുന്നത്
3 ) രാജഗോപാലം :- ഐശ്വര്യം , സുഖം , വശ്യം എന്നിവയ്ക്ക്
4) പുരുഷ സുക്ത യന്ത്രം :- സന്താനലബ്തി , ദീർഘായുസ്സ് കീർത്തി , സമ്പത്ത് , സൗദ്യര്യം , പുരുഷ സന്താന ലബ്തി എന്നിവയ്ക്ക് ഉപയോകിക്കാം
5) നരസിംഹ യന്ത്രം :- ശത്രുദോഷ ശമനം , രോഗശാന്തി അപസ്മാര ശാന്തി ,ദുർഗ്രഹ ബാധാ ശമനം എന്നിവയ്ക്ക്
6)മൃത്യുംജയ യന്ത്രം :- രോഗശമനം , ദുർമരണമുക്തി
7)അഘോര യന്ത്രം :- ധൈര്യവും കരുത്തും ഉണ്ടാക്കി ഗജദോഷം അപിചാര ദോഷം എന്നിവയിൽ നിന്നു മോചനം.
8)വൃതസഞ്ജിവനി യന്ത്രം:- മരണത്തിൽ നിന്നും മുക്തി
9)ശരഭയന്ത്രം :- ശങ്കദോഷം , ഭുതപ്രേത പിശാച് മുക്തി
10)അശ്വാരുഡയന്ത്രം:- ധനസമൃദ്ധി, കിർത്തി ,വശ്യം.
11)ശുലിനിയന്ത്രം:- ഭുതബാധ, പ്രേത ഉപദ്രവം, ഗ്രഹപിഴ ശത്രുദോഷം എന്നിവയിൽ നിന്നും മോചനം
12)മദനകമേശ്വരിയന്ത്രം:- സ്ത്രീവശ്യം
13)ത്രിപുര സുന്ദരിയന്ത്രം:- രോഗശാന്തി, രാജ്യാവശ്യം അഗ്രഹസാക്ഷാത് കരം
14)മഹാഗണപതിയന്ത്രം:- സകല വിഘ്ന നിവാരണം
15)ഹനുമത് യന്ത്രം :- സകല രോഗശാന്തി , അഭിചാരശാന്തി , സമ്പത്ത് സർവ്വശ്വര്യം തരുന്നു (ബ്രഹ്മാ മചര്യം പാളികേണ്ടതാണ് )
16)ഗരുഡ യന്ത്രം :- സർപ്പങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നു മുക്തി .
17)സംവാദസുക്ത യന്ത്രം :- ഐക്യാതയ്ക്ക്
18)വൃണമോചന യന്ത്രം :- കടത്തിൽ നിന്നും നിത്യദാരിദ്രത്തിൽ നിന്നും മുക്തി .
19)വശികരണ യന്ത്രം :- ഇഷ്ട സ്ത്രീ പുരുഷ വശ്യം
20)വിദ്യാരാജഗോപാല യന്ത്രം:- സത്ബുദ്ധി വിജ്ഞാനം വാക്ശുദ്ധി എന്നിവ കൈവരുന്നു
21)ശനിശ്വര യന്ത്രം:- 7 1 / 2 ശനി, കണ്ടക ശനി മോചനം
22)ശ്രിചക്രം :- യന്ത്രങ്ങളുടെ രജ്ഞി സർവ്വകാര്യാ സാധ്യം ഭവനത്തിലോ സ്ഥാപനത്തിലോ വെച്ചാരധിച്ചാൽ സമ്പത്ത് സമൃദ്ധി, കാര്യവിജയം , വശ്യം തുടങ്ങിയവ ഉണ്ടാകും.
ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് മഹത് യന്ത്രങ്ങൾ
യന്ത്രമെന്നത് ഉപാസകനിൽ നിന്നും ഉണ്ടാകേണ്ടവയാണ്. ഉപാസന മൂർത്തിയുടെ സ്ഥല രൂപമാണ് യഥാർത്ഥ യന്ത്രം. ഒരു ക്ഷേത്ര നിർമ്മാണാരംഭം മുതൽ പ്രതിഷ്ഠ വരെ തന്ത്രിമുഖ്യൻ അതിൽ അർപ്പിക്കുന്ന കർമ്മങ്ങൾ യന്ത്രങ്ങളിലും ആവശ്യമാണ്. കാര്യസാധ്യം അനുസരിച്ച് യന്ത്രം മാ റുന്നതാണ്. ഇന്ന് ധാരാളം പ്രിന്റഡ് യന്ത്രങ്ങൾ കടകളിലും മറ്റും കാണാറുണ്ട്. അവ ഒരു ഫലവും നൽകുകയില്ല. സ്വർണ്ണം, വെള്ളി തകിടുകൾ മനുഷ്യനും, ചെമ്പ്, പനയോല, പഞ്ചലോഹം മൃഗങ്ങൾക്കോ സ്ഥാപനത്തിനോ, ഗൃഹങ്ങൾക്കോ ആണ് പതിവ്. 3, 7, 12, 21, 36, 47, 90 എന്നീ ദിവസങ്ങളിലൊന്നിൽ പൂജിച്ച് ജപം, ഹോമം ദാനാദികർമ്മങ്ങൾ ചെയ്ത് കുടിൽ (ഏലസ്സിൽ) / ഫ്രെയിൽ കുടത്തിൽ അടച്ച് പ്രദർശനവസ്തു ആക്കാതെ ധരിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുക.
കലാസാഹിത്വദിമേഖലാ ഉന്നതി, ബിസിനസ്സ് ജയം, വശ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കുമുള്ള യന്ത്രങ്ങൾ ഋഷിശ്വരന്മാർ നിർദ്ദേശിച്ചിട്ടുണ്ട്.
രോഗ ശമനത്തിന് : |
മഹാമൃത്വം ജയയന്ത്രം/ധന്വന്തരിയന്ത്രം |
കടത്തിൽ നിന്ന് മോചനത്തിന് : |
ഋണമോചന യന്ത്രം, കുബേര യന്ത്രം |
വിദ്വാജയത്തിന് : |
വിദ്വാജയപ്രദയന്ത്രം, വിദ്വാരാജ്ഞി യന്ത്രം |
തൊഴിൽ ഉന്നതിക്ക് : |
രാജഗോപാല യന്ത്രം, ആദിത്യായന്ത്രം |
ധനാഗമനത്തിന് : |
മഹാലക്ഷ്മി യന്ത്രം, ജഗന്മോഹനഗണപതി യന്ത്രം |
ദുർബാധദോഷം മാറുന്നതിന് : |
നരസിംഹയന്ത്രം, മഹിഷമർദ്ദിനിയന്ത്രം |
അതിഭയങ്കരമായ ശത്രുദോഷ ശമനത്തിന് : |
പ്രത്വംഗിരാ യന്ത്രം, ശൂലിനി യന്ത്രം |
സർപ്പദോഷശമനത്തിന് : |
ഗരുഡ യന്ത്രം, സർപ്പഭയഹരയന്ത്രം |
ക്ഷുദ്രദോഷമകലുന്നതിന് : |
ഘടദുർഗ്ഗാ യന്ത്രം, അടവിശ്വരയന്ത്രം |
വാസ്തു ദോഷത്തിന് : |
വാസ്തു പുരുഷ യന്ത്രം, പഞ്ചശ്ശിരസ്സ് |
ഭൂമി വിൽപനയ്ക്ക് : |
വസ്തു ക്രയ വിക്രയ യന്ത്രം, സർവ്വവശ്വയന്ത്രം |
രുദ്രാഷ ധാരണഫലം
ഭുമിയിൽ ദുഷ്ടതകളുടെ കാഠിന്യം വർദ്ധിച്ചപ്പോൾ ആർക്കും സമാധാനമില്ലാതായി. തത്സമയം വിഷമിച്ച രുദ്രന്റെ അഥവാ മഹാദേവന്റെ കണ്ണുനീർ ഭുമിയിൽ വിഴാനിടയായി. അത് വൃക്ഷമായി വളർന്നു, അതിലുണ്ടായ ഫലമാണ് രുദ്രാക്ഷം. ഇതു ധരിക്കുന്നവർക്ക് ശാന്തിയും സമാധാനവും സമ്പത്തും സർവ്വ ഐശ്വര്യവും ഉണ്ടാവുമെന്ന് അശരിരി ഉണ്ടായി. രുദ്രാക്ഷം എല്ലാവർക്കും ധരിക്കാമോ പ്രായമായവർക്കല്ലേ ഇതു പറഞ്ഞിട്ടുള്ളൂ! എന്നൊക്കെ പലരും പറയുമെങ്കിലും പ്രായ-ലിംഗ-ജാതി -മത ഭേതമന്യേ സർവർക്കും ഇതു ധരിയ്ക്കാവുന്നതാണ്. രുദ്രാക്ഷം പലയിടങ്ങളിലും ലഭ്യമാണ് എന്നാൽ ഇതിലും നല്ലതും ഐശ്വര്യമുള്ളതും ഇല്ലാത്തതുമൊക്കെയുണ്ട്. ഇതു യഥാർഥ രുദ്രാക്ഷ നിർദ്ദശകന്റെ അടുത്തെത്തി നോക്കി പൂജ ചെയ്തു വാങ്ങി ധരിക്കുബോഴാണ് ഫലസിദ്ധി ഉണ്ടാകുന്നത് .രുദ്രാക്ഷം ധരിക്കുന്നതിന് നിഷ്ടകൾ ബാധകമാണ്. സകല പാപം ചെയ്താലും രുദ്രാക്ഷം ധരിച്ചാൽ അതിനൊക്കെ പരിഹാരമാക്കുന്നു. ഓരോ ദുഖത്തിന്റെയും, ദേവതമാരും ഗ്രഹങ്ങളും ഏതൊക്കെയാണെന്നും അവ ധരിച്ചാലുള്ള ഫലങ്ങളും ഇതോടോപ്പം ചേർക്കുന്നു.
ഒറ്റമുഖ രുദ്രാക്ഷം
ഗ്രഹം ആദിത്യൻ അഥവാ സുര്യനാണ്, ഇതിന്റെ ദശാകാലത്തും അപഹാരങ്ങളിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻ നല്ലതാണ്, നേത്രരോഗം, തലവേദന, വയറുവേദന, ഹ്യദ്ധരോഗം, ശ്യാസകോശരോഗം എന്നിവ ശമിപ്പിക്കുന്ന ശിവനാണ് ദേവത .
രണ്ടുമുഖ രുദ്രാക്ഷം
ഗ്രഹം ചന്ദ്രനാണ്. ചന്ദ്ര ദശാകാലം നല്ലതാകാൻ ഇത് നല്ലതാണ്. ചന്ദ്ര ദശാകാല പിഡകൾ ഒഴിവാകാൻ ഇതു സഹായകമാണ് . വ്യക്കരോഗം, മനോരോഗം, ശിരോരോഗം, ഉദരരോഗം ഇവ ശമിക്കുന്നു, ശിവനും പാർവ്വതിയുമാണ് ദേവതകൾ
മൂന്നു മുഖരുദ്രാക്ഷം
ഗ്രഹം ചൊവ്വയാണ്. ചൊവ്വദോഷ പരിഹാരത്തിന് അത്യുത്തമമാണ്. രക്തസംബന്ധമായ, ശിരസ്സ്, കഴുത്ത്, ചെവി, ലൈംഗികരോഗങ്ങൾ ശമിപ്പിക്കും. അഗ്നിയാണ് ദേവത.
നാലു മുഖരുദ്രാക്ഷം
ബുധനെയാണ് ഈ രുദ്രാക്ഷം പ്രതിനിധികരികുന്നത്. പഠന പുരോഗതി ഉണ്ടാകും. ബുധദശാകാലം മെച്ചമാകും. തളർവാതം, മഞ്ഞപ്പിത്തം, നാഡിരോഗങ്ങൾ ഇവയെ ഇല്ലാതാകും. ബ്രഹ്മാവാണ് ദേവത.
അഞ്ചു മുഖരുദ്രാക്ഷം
വ്യാഴമാണ് ഇതിന്റെ ഗ്രഹം. ബുദ്ധി, സൗന്ദര്യം എന്നിവയെ സ്വാധിനിക്കുന്ന വ്യാഴദശാകാലം ശുഭമാകാൻ നല്ലത്. വൃക്കരോഗം, കർണരോഗം, പ്രമേഹം എന്നിവ കുറയ്ക്കുന്നു. ദേവത ശിവനാണ്.
ആറുമുഖ രുദ്രാക്ഷം
ശുക്രനാണ് ഗ്രഹം, ശുക്രനെകൊണ്ടുള്ള ഗുണഫലങ്ങൾ നേടാൻ സഹായകരം. സംഗീതം, നൃത്തം തുടങ്ങിയ കലാരംഗങ്ങളിൽ ശോഭിക്കും. തൊണ്ട രോഗം, ഗർഭാശയ രോഗം എന്നിവ ശമിക്കും. സുബ്രഹ്മണ്യനാണ് ഇതിന്റെ ദേവത
എഴുമുഖ രുദ്രാക്ഷം
ശനിയാണ് ഗ്രഹം. ശനിദോഷമകറ്റാനും ദശാകാലം മെച്ചമാകാനും ഉത്തമം. വാതം, അസ്ഥിമജ്ജ വേദന, ഉദരരോഗങ്ങൾ എന്നിവയ്ക്ക് പരിഹാരം കാമദേവനാണ് ഇതിന്റെ ദേവത.
എട്ടുമുഖ രുദ്രാക്ഷം
രാഹുവിനെയാണ് ഇതുപ്രതിനിധികരിക്കുന്നത്. രാഹുദശാകാലത്ത് സംരക്ഷണം നൽകാൻ നല്ലതാണ് ത്വക്ക് രോഗം, ശ്വാസ കോശ രോഗം എന്നിവയ്ക്ക് പരിഹാരമാണ്. വിനായകനാണ് ദേവത.
ഒൻപതു മുഖരുദ്രാക്ഷം
കേതുവിനെയാണ് ഇതു പ്രതിനിധികരിക്കുന്നത്. കേതുർ ദോഷത്തിനു പരിഹാരമായും കേതുദശാകാലം മെച്ചപ്പെടുന്നതിനുമാണ്. ശ്വാസകോശരോഗങ്ങൾ അലർജി, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമാണ്. ഭൈരവനാണ് ദേവത.
പത്തുമുഖ രുദ്രാക്ഷം
ഇതു നവഗ്രഹങ്ങളെയും സ്വധിനിക്കുന്നു. സകലവിധമായിരിക്കുന്ന ദോഷങ്ങൾക്കും പരിഹാരം. പിശാച്, പ്രേതം മുതലായവ ഒന്നും അടുത്തുവരില്ല. ജനാർദ്ധന സ്വാമിയാണ് ദേവത.
പതിനൊന്നുമുഖ രുദ്രാക്ഷം
ദാനശീലമുള്ളവർ ഇതു ധരിക്കുന്നത് നന്ന്. പതിനായിരം അശ്വമേധവും ആയിരം വാജപേയവും ചെയ്ത പുണ്യം ലഭിക്കും. അർധനരിശ്വരൻ ദേവത.
പന്ത്രണ്ടുമുഖ രുദ്രാക്ഷം
ഇതും ആദ്യത്യന്റെ രുദ്രക്ഷമാണ്. ഒരു മുഖവും ഇതും ഒരേ ഫലം നൽകുന്നു. ദ്വാദശാദിത്യനാണ് ദേവത. ആധിയും വ്യാധിയും തീണ്ടുകയില്ല.
പതിമൂന്നു മുഖ രുദ്രാക്ഷം
ശുക്രന്റെ രുദ്രാക്ഷമയതിനാൽ ആറു മുഖത്തിന്റെ ഫലം ലഭിക്കും കാർത്തികേയാനാണ് ദേവത. സർവ്വാഭിഷ്ടങ്ങളും സാധിക്കും
പതിന്നാലുമുഖ രുദ്രാക്ഷം
ശനിയാണ് ഇതു പ്രതിനിധികരികുന്നത്. ഏഴു മുഖത്തിന്റെ ഫലം ലഭികും. സാക്ഷാൽ പരമശിവനാണു ദേവത.
രണ്ടുമുഖ രുദ്രാക്ഷം
ഗ്രഹം ചന്ദ്രനാണ്. ചന്ദ്ര ദശാകാലം നല്ലതാകാൻ ഇത് നല്ലതാണ്. ചന്ദ്ര ദശാകാല പിഡകൾ ഒഴിവാകാൻ ഇതു സഹായകമാണ് . വ്യക്കരോഗം, മനോരോഗം , ശിരോരോഗം , ഉദരരോഗം ഇവ ശമിക്കുന്നു , ശിവനും പാർവ്വതിയുമാണ് ദേവതകൾ
14 ലോകങ്ങളെയും 14 ഈശ്വരിയ ഭാവങ്ങളെയുമാണ് ഈ രുദ്രാക്ഷങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും ഉത്തമമായ രുദ്രാക്ഷം കണ്ടെത്തി സ്വർണം, വെള്ളി, ചെമ്പ് ഇതിലെതെങ്കിലുമൊന്നിൽ കെട്ടി മാലയയോ, കമ്മലായോ, ബ്രയ്സലെറ്റ് യോ ധരികുന്നതുവഴി ഉന്നമനം സാധ്യമാകും