Pooja

ഗ്രഹ വാസ്തുബലിയും അനുഷ്ഠാന വിധിയും

ഗ്രഹ വാസ്തു ബലി പുര വാസ്തു ബലി (ഗ്രഹ പ്രവേശനം ) വാസ്തു പുരുഷന് ബലി അഥവാ നിവേദ്യം നൽകുന്ന രീതിയാണ് . പണ്ട് കാലത്ത് ഋഷികൾ ഹോമം നടത്താനായി ഹോമകുണ്ഡം കൂട്ടിയപ്പോൾ വാസ്തു എന്ന അസുരൻ അവിടെ പ്രശ്നം ഉണ്ടാക്കി തൽസമയം സൃഷ്ടാവായ ബ്രഹ്മാവ് അസുരനെ തൊഴിക്കുകയും അസുരൻ താഴെ വീഴുകയും ആ സമയം മറ്റ് ദേവതകൾ അസുരന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു . അപ്പോൾ അസുരൻ പറഞ്ഞു ജഗത് സൃഷ്ടാവായ ബ്രഹ്മാവേ അങ്ങു തന്നാണ് എന്നെയും സൃഷ്ടിച്ചത് ഞാൻ അസുരനാണ്, എനിക്ക് മാർഗ്ഗ തടസ്സമാണ് ഉണ്ടായിരിക്കുന്നത് അങ്ങ് തന്നെ എനിക്ക് പോംവഴി നല്കണം . ബ്രഹ്മാവ് പറയുകയാണ്‌ വാസ്തു ബലി കഴിയ്ക്കാത്ത ഗ്രഹത്തിലും വാസ്തു ശരിയല്ലാത്ത സ്ഥലങ്ങളിലും നിനക്ക് യഥേഷ്ഠം നിൻറെ ചേദികൾ നടത്താം .അതുകൊണ്ടാണ് വാസ്തു ബലി നടത്തിയ ഗ്രഹത്തിലെ താമസിക്കാവു എന്നു പറയുന്നത് ഈ കർമ്മം കഴിച്ചാൽ പുതിയ ഗ്രഹത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകുന്നു .

ഗ്രഹപ്രവേശനത്തിൻറെ ക്രിയ ഇങ്ങനെയാണ് തലേ ദിവസം ഭഗവതി സേവയും വാസ്തു ബലിയും നടത്തണം പിറ്റേന്ന് അതിരാവിലെ ഗണപതി ഹോമവും നടത്തുക, ശേഷം അതാത് ഗോത്ര -ജാതി -അനുസരിച്ച് ശുഭമായ മുഹൂർത്തത്തിൽ പാല് കാച്ചുക.

pooja-mavelikkara

പഞ്ച ശിരസ്സ്‌ സ്ഥാപനം

അഞ്ച് ലോഹങ്ങളിലായി ആന ,ആമ ,സിംഹം , പന്നി ,പോത്ത് എന്നി മൃഗങ്ങളുടെ രൂപങ്ങൾ ഒരോ ദിക്കിലേക്കായി തിരിച്ച് വച്ച് ചന്ദന പെട്ടിയിലാക്കി പൂജ ചെയ്ത് കവാട കതകിൻറെ മുകളിലോ താഴെ തറയിലോ സമർപ്പിക്കുന്നു . വീടിൻറെ കണക്കുകളിൽ പിഴവുകൾ ഇതുമൂലം പരിഹരിക്കപ്പെടുകയും ഐശ്വര്യ വർദ്ധനവുണ്ടാവുകയും ചെയ്യുന്നു .

pooja-alappuzha

സ്ഥലരക്ഷ സ്ഥാപനം

ചെമ്പ് , വെള്ളി എന്നി ലോഹങ്ങളിൽ ഏതെങ്കിലുമോന്നിൽ മന്ത്രങ്ങളെഴുതി പൂജിച്ച് വാസ്തുവിൻറെ നാലു മൂലക്കും നട വാതുക്കലും സ്ഥാപിക്കുന്നു ശത്രുദോഷം , വരുത്തു പോക്ക് ബാധാ വേശം എന്നിവയിൽ നിന്നും വീടിനെ സംരക്ഷിക്കുന്നു .

പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ പരിക്ഷണങ്ങളാണ്. പരിക്ഷണങ്ങൾ വിജയിച്ചാലെ ജീവിത വിജയം സാധ്യമാകുകയുള്ളു . നവഗ്രഹദോഷം, കുടുംബദോഷം, സർപ്പദോഷം, പിതൃദോഷം, ശത്രു ആഭിചാരദോഷം, ക്ഷുദ്ര ദോഷം, കണ്ണുപോക്ക്ദോഷങ്ങൾ, കൈവിഷദോഷം, വാസ്തു സംബന്ധമായ ദോഷം തുടങ്ങിയ ദോഷങ്ങൾ അനവധിയാണ്. ഇത് ജ്യോതിഷത്തിലൂടെ കണ്ടെത്തി യോജിച്ച ദേവതകൾക്ക് പൂജകൊടുത്ത്‌ ദോഷത്തിനെ ആവാഹിച്ച് ഉച്ചരിക്കുമ്പോഴാണ് തീവ്ര പരിക്ഷണങ്ങൾ വിജയിച്ച് ജീവിത വിജയം സാധ്യാമാക്കാൻ പറ്റുന്നത്.

അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ

1. ഗണപതിഹോമം

ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും ഐശ്വര്യ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൾക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.

2. മൃത്യംഞ്ജയ ഹോമം

രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പാൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.

3. മഹാസുദർശനഹവനം

ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .

4. അഘോരഹോമം

ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ്. അഘോര മുർത്തിയെ ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത്‌ പത്മതിൽ പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു. രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.

5. ശൂലിനിഹോമം

ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനിഹോമം പരിഹാരമാണ്. സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം. ചുവന്ന പുക്കൾ, ചുവന്ന പട്ട്, ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .

6. നൃസിംഹഹോമം

ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് നൃസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . നൃസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .

7. പ്രത്യംഗിരാ ഹോമം

ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതീവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം, ആഘോര ഹോമം, ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു. നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു. ദൃഷ്ടി ദോഷം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.

8. ആയൂർസുക്ത ഹോമം

ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പൂജിച്ചു നടത്തുന്ന ഈ ഹോമം അയുർബലത്തിൽ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയൂർസുക്ത ഹോമം നടത്തുന്നത് ഉത്തമമാണ്. 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.

9. കറുക ഹോമം

ആയൂർസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ്. ആയൂർദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട്. കുട്ടികൾക്ക് ബലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് .

10. മൃതസഞ്ജീവനി ഹോമം

ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നീക്കുന്നതിന്  നടത്തുന്ന അത്യാപൂർവ്വ ഹോമമാണിത്. ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട്. ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .

11. സ്വയംവര പാർവ്വതി ഹോമം

ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം. ഹോമത്തിനുള്ള വിറക് അശോകം ,അരയാൽ, പ്ലാവ് എന്നിവയാണ് . ഹോമശേഷം കന്യകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത്. തിങ്കൾ, വെള്ളി, പൗർണ്ണമി എന്നീ ദിവസങ്ങളിൽ കർമത്തിന് ഉത്തമം .

12. ത്രിഷ്ടിപ്പ് ഹോമം

ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടിപ്പ് ഹോമം. രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം. ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത. പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം. മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .

13. അശ്വാരൂഡ ഹോമം

ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വാരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട്. വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .

14. ഗായത്രി ഹോമം

പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി, സൂര്യൻ, വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട്. പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.

15. നവഗ്രഹ ഹോമം

വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ് .

16. തില ഹോമം

മരിച്ചു പോയവരുടെ ആത്മാവിൻറെ ശുദ്ധിക്ക്(പിതൃ പ്രീതിയ്ക്ക്) ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണിത്. ഹോമാനന്തരം പിതൃവിനു ബലിയിടുന്നതും സാധുക്കൾക്ക് അന്നദാനം കൊടുക്കുന്നതും ഉത്തമം

മറ്റു പ്രധാന ഹോമങ്ങൾ / പൂജകൾ 

അഷ്‌ടൈശ്വര്യത്തിന്  – ജഗന്മോഹന മഹാഗണപതി ഹോമം  / ശ്രീചക്ര പൂജ

വിദ്യാ വിജയത്തിന് – സാരസ്വതഹവനം / ബുധപൂജ

പ്രേതബാധാ ശമനത്തിന് – മഹിഷമർദിനി പൂജ / ഹോമം 

നാവ് / ദൃഷ്ടി / ശത്രൂ ദോശ ശാന്തിക്ക് – ശൂലിനീ ഹോമം, അഘോര / മഹാസുദർശന ഹോമം 

സർവ്വ സമ്പദ് സമൃദ്ധിക്കും തൊഴിൽ തടസ്സം ഒഴിയുന്നതിനും – ആദിത്യ പൂജ, രാജഗോപാല പൂജ / ഹോമം   

സന്താന ഭാഗ്യത്തിന് – സന്താനഗോപാല പൂജ / ഗുളാന്നഹവനം 

സർപ്പദോഷമകറ്റാൻ – സർപ്പബലി പൂജ, പാൽപ്പായസഹോമം 

ധനസംരക്ഷണത്തിനും കടം മാറാനും – വൈശ്രവണ പൂജ , അഷ്ടലക്ഷ്മീ പൂജ 

നവഗ്രഹ പ്രീതിക്ക് – നവഗ്രഹ പൂജ, ഗ്രഹശാന്തി ഹോമം 

മാനസിക ചേർച്ചക്കും പിരിഞ്ഞവർ ഒന്നിക്കാനും – ശങ്കരനാരായണ പൂജ, അർദ്ധനാരീശ്വര പൂജ 

ക്ഷുദ്രദോഷം / ആഭിചാര ദോഷം നീങ്ങാൻ – പ്രത്യാഗിര പൂജ / ഹോമം  

കാര്യവിജയത്തിന് – ദ്വാദശനാമ മഹാവിഷ്ണു പൂജ / മഹാഭാഗവതി സേവ 

കൈവിഷദോഷം മാറുന്നതിന് – ഗരുഡ പഞ്ചാക്ഷരി പൂജ / നീലകൺഠതൃക്ഷരി ഹോമം 

പിതൃ പ്രീതിക്ക് – തിലഹോമം 

വിവാഹ തടസ്സം മാറുന്നതിന് – ലക്ഷ്മീനാരായണ ഹോമം, ഉമാമഹേശ്വര പൂജ 

കുട്ടികളുടെ ആയുർവർദ്ധനയ്ക്ക് – കറുക ഹോമം, ധന്വന്തരിമൂർത്തി പൂജ

ഭൂമിദോഷം മാറ്റുന്നതിന് – ഭൂമിപൂജ 

ഗൃഹപ്രവേശത്തിന് – വാസ്തുബലി പൂജ, വാസ്തു ഹോമം, വാസ്തു കലശം 

സുഹൃതക്ഷയ ദോഷത്തിന് – സുകൃത ഹോമം